Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 2026 Education Awards

America

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് 2026-ലെ ​എ​ജ്യു​ക്കേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഡാള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍ററും (IC&EC) കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ല​സും (KAD) സം​യു​ക്ത​മാ​യി ന​ൽ​കു​ന്ന 2026-ലെ ​എ​ജ്യു​ക്കേ​ഷ​ൻ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മി​ക​ച്ച പ​ഠ​ന​മി​ക​വി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

ചു​വി​ഭാ​ഗ​ങ്ങ​ളും അ​വാ​ർ​ഡ് തു​ക​യും:

12-ാം ക്ലാ​സ് (SAT സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ):​ഒ​ന്നാം സ​മ്മാ​നം: $750,ര​ണ്ടാം സ​മ്മാ​നം: $500,8-ാം ക്ലാ​സ് (ഫൈ​ന​ൽ ഗ്രേ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ):​ഒ​ന്നാം സ​മ്മാ​നം: $350,ര​ണ്ടാം സ​മ്മാ​നം: $2505-ാം ക്ലാ​സ് (ഫൈ​ന​ൽ ഗ്രേ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ):​ഒ​ന്നാം സ​മ്മാ​നം: $300,ര​ണ്ടാം സ​മ്മാ​നം: $200

2024, 2025 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ ICEC അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ മ​ക്ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. DFW ഏ​രി​യ​യി​ലേ​ക്ക് അ​ടു​ത്തി​ടെ താ​മ​സം മാ​റി​യ പു​തി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കും അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കു

ം. 2026 സെ​പ്റ്റം​ബ​ർ 5-ന് ​ന​ട​ക്കു​ന്ന ഓ​ണം ആ​ഘോ​ഷ ച​ട​ങ്ങി​ൽ വെ​ച്ച് വി​ജ​യി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ റി​പ്പോ​ർ​ട്ട് കാ​ർ​ഡി​ന്റെ​യോ SAT സ്കോ​റി​ന്റെ​യോ പ​ക​ർ​പ്പ് 2026 ഓ​ഗ​സ്റ്റ് 10-ന് ​മു​ൻ​പാ​യി ത​പാ​ൽ വ​ഴി​യോ ഇ​മെ​യി​ൽ വ​ഴി​യോ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

വേ​ഗ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​മെ​യി​ൽ അ​യ​ക്കു​ന്ന​താ​ണ് ഉ​ചി​തം.ADVERTISEMENTGo AD-FREEഅ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം (E-mail): [email protected] Address: 3821 BROADWAY BLVD, GARLAND TX 75043

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റു​മാ​ന സം​ജാ​ദ് (Education Director-KAD): 215-514-7685,മാ​ത്യു നൈ​നാ​ൻ (President-ICEC): 214-478-6543,ഷി​ജു അ​ബ്ര​ഹാം (President-KAD): 214-929-3750,തോ​മ​സ് ഈ​ശോ (Secretary-ICEC): 214-478-6543,മ​ൻ​ജി​ത് കൈ​നി​ക്ക​ര (Secretary-KAD): 972-679-8555

Latest News

Corehub Up